Monday 5 December 2011

Why tamilnadu opposing kerala ?

നമ്മള്‍ വെള്ളം തരാം എന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാണ് തമിഴ്‌നാട്‌ സര്‍കാര്‍ പുതിയ ഡാം എന്ന തീരുമാനവുമായി യോജികാത്തത്?

നമ്മുടെ ഭാഗത്തെ ശരി മാത്രം നോക്കിയാല്‍ പോരല്ലോ.. അവരുടെ ന്യായതിലേക് കൂടി നമുക്ക്  ചെവിയോര്‍കാം...



നമ്മള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ പ്രചരിപിക്കുന്ന ഭീതി,ആവശ്യങ്ങള്‍,സര്‍കാരിന്റെ അനാസ്ഥ.....ഇത് പോലെ തന്നെ നമ്മുടെ തമിഴ്‌ സുഹൃത്തുകളും അവരുടെ ശരികളും ആവശ്യങ്ങളും Facebook, Twitter മീഡിയകള്‍ ഉപയോഗിച്ച് മറ്റുള്ളവരെ അറിയികുന്നുണ്ട് , ആളെ കൂട്ടുന്നുമുണ്ട്...

ഞാന്‍ ഒരു തമിഴ്‌ പക്ഷക്കാരനല്ല എന്നത് ആദ്യമേ പറഞ്ഞു കൊള്ളട്ടെ...

തമിഴ്നാട്ടിലെ സുഹൃത്തുകള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്...

1.ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യം ഭൂമി കുലുക്കം മൂലമോ, അണകെട്ടിന്റെ വിള്ളല്‍ മൂലമോ അല്ല.. തികച്ചും "രാഷ്ട്രീയ പ്രേരിതമാണ് " എന്നാണ്...

2.മുല്ലപെരിയാര്‍ അണകെട്ടിനെകാള്‍ ഭീഷണി ഉയര്‍ത്തുന്നത് ഇടുക്കി ഡാം ആണ്... അത് പരിഹരികാതെ മുല്ലപെരിയാര്‍ മാറ്റി പണിയാന്‍ ശ്രമികുന്നത് മറ്റെന്തോ ലക്ഷ്യങ്ങള്‍ക് വേണ്ടിയാണ്..

3.തമിഴ്നാടിനെ പഴയ "999" കരാര്‍ വീണ്ടും പൊടി തട്ടിയെടുത്ത്‌ അപമാനിക്കാന്‍ ശ്രമിക്കുകയാണ് കേരളം ...


                 ഇവരുടെ അഭിപ്രായങ്ങള്‍ എന്തോ ആകട്ടെ.. ഇത് പറയുന്നവര്‍ക്ക്‌ താങ്ങായി അവിടെയുള്ള സിനിമാതാരങ്ങള്‍  അടക്കം പ്രമുഖര്‍  മുന്നോട്ടു വന്നിടുണ്ട്...

മാത്രമല്ല തെളിവുകള്‍ കൂടി ഉള്പെടുതിയാണ് ചില സോഷ്യല്‍ നെറ്റ്വര്‍കുകളില്‍ ഇവര്‍ ഇതൊക്കെ ഉന്നയിച്ചിരിക്കുന്നത്...

അതില്‍ ചിലത് ..


 1800 വര്‍ഷം പഴക്കമുള്ള "KALLANAI DAM" ഇപ്പോഴും തമിഴ്നാട്ടില്‍ ഉപയോഗിക്കുന്നു..വെറും 115 വര്‍ഷം പഴകമുള്ള മുല്ലപെരിയാര്‍ മാറ്റി പുതിയത് പണിയണം എന്നത് അനാവശ്യമാണ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്..









ഒരു രാഷ്ട്രീയ വശം... കേരള രാഷ്ട്രീയത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഒരു പോസ്റ്റ്‌..

 
സുപ്രീം കോടതിയില്‍ നിന്നുള്ള ഒരു തെളിവ്..






ഡാം ഇപ്പോഴും ഉറപ്പുള്ളതാണ് എന്ന് കാണിക്കാനുള്ള ശ്രമം .




ഭൂചലനങ്ങള്‍ ഡാമിനെ അധികം ബാധിച്ചിട്ടില്ലെന്നും അവിടം ഭൂചലനങ്ങള്‍ കുറവാണെന്നും കാണിക്കുന്ന രേഘാ..

No comments:

Post a Comment