Wednesday 21 December 2011

ചിദംബരം വെറും തമിഴനായി പോയല്ലോ....

അഭ്യന്തര മന്ത്രി : മിസ്റ്റര്‍ തമിഴന്‍ 







ചിദംബരം മറന്ന ചില കാര്യങ്ങള്‍.
 ചിദംബരം തമിഴ്നാടിന്‍റെ മാത്രം മന്ത്രിയല്ല, ഇന്ത്യ മഹാരാജ്യത്തിന്‍റെ അഭ്യന്തര വകുപ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിയാണ് അദ്യേഹം . അദ്യേഹത്തിന്റെ പ്രസ്താവനകള്‍ക് ഒരു രാജ്യത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളെ സ്വാധീനികാനുള്ള കഴിവുണ്ട്.അതായതു കേരളത്തിന്‍റെ ആവശ്യങ്ങളെ ഒന്നടക്കം നിര്‍വീര്യമാക്കാന്‍ , മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെയും ജന പ്രതിനിതികളെയും നമുക്കെതിരക്കാന്‍ കെല്പുള്ളതാണ് ചിദംബരത്തിന്‍റെ വാക്കുകള്‍...............................
http://www.thehindu.com/news/states/tamil-nadu/article2723669.ece


നേരത്തെ ഞാന്‍ ഇട്ട പോസ്റ്റില്‍ തമിഴ്നാട്ടിലെ ചില വ്യക്തികള്‍ കണ്ടെത്തിയ കാര്യങ്ങള്‍ , തെളിവുകള്‍, ഇതെല്ലാമായിരുന്നു.എരിവും പുളിയും കൂട്ടി അവര്‍ ഫേസ്ബുക്കിലും മറ്റും ഇട്ട കാര്യങ്ങള്‍....


പിന്നീട് പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ പല ചെറുതും വലുതും ആയ  നേതാക്കളും കല്ലന ഡാമിന്റെയും മറ്റും പേര് പറഞ്ഞു.

പക്ഷെ ഒടുക്കം നമ്മുടെ രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രി വരെ ഇത്തരം താഴ്ന പ്രസ്താവനകള്‍ നടത്തിയത് നമ്മുടെ രാജ്യത്തിന്‌ തന്നെ അപമാനമായി.

ചിദംബരത്തിന് തമിഴ്‌ ജനതയെ കണ്ണുമടച്ചു പിന്താങ്ങേണ്ടി വന്ന കാരണങ്ങളെ കുറിച്ച് വിപുലമായി തെളിവുകള്‍ സഹിതം ഉടന്‍ തന്നെ ഞാന്‍ പോസ്റ്റ്‌ ചെയ്യുനുണ്ട്.ദയവായി കാത്തിരിക്കുക.


അടികുറിപ്പ് :തമിഴന്മാരുടെ ഈ യോജിപ്പ് കണ്ടിട്ടെങ്കിലും കേരളത്തില്‍ എന്തെങ്കിലും മാറ്റം വരുകയാണെങ്കില്‍ അത് നല്ലത് തന്നെ.

തമിഴാ നാന്‍ ഉന്നൈ നമ്മിക്കുന്നു ... 

Monday 5 December 2011

Why tamilnadu opposing kerala ?

നമ്മള്‍ വെള്ളം തരാം എന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാണ് തമിഴ്‌നാട്‌ സര്‍കാര്‍ പുതിയ ഡാം എന്ന തീരുമാനവുമായി യോജികാത്തത്?

നമ്മുടെ ഭാഗത്തെ ശരി മാത്രം നോക്കിയാല്‍ പോരല്ലോ.. അവരുടെ ന്യായതിലേക് കൂടി നമുക്ക്  ചെവിയോര്‍കാം...



നമ്മള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ പ്രചരിപിക്കുന്ന ഭീതി,ആവശ്യങ്ങള്‍,സര്‍കാരിന്റെ അനാസ്ഥ.....ഇത് പോലെ തന്നെ നമ്മുടെ തമിഴ്‌ സുഹൃത്തുകളും അവരുടെ ശരികളും ആവശ്യങ്ങളും Facebook, Twitter മീഡിയകള്‍ ഉപയോഗിച്ച് മറ്റുള്ളവരെ അറിയികുന്നുണ്ട് , ആളെ കൂട്ടുന്നുമുണ്ട്...

ഞാന്‍ ഒരു തമിഴ്‌ പക്ഷക്കാരനല്ല എന്നത് ആദ്യമേ പറഞ്ഞു കൊള്ളട്ടെ...

തമിഴ്നാട്ടിലെ സുഹൃത്തുകള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്...

1.ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യം ഭൂമി കുലുക്കം മൂലമോ, അണകെട്ടിന്റെ വിള്ളല്‍ മൂലമോ അല്ല.. തികച്ചും "രാഷ്ട്രീയ പ്രേരിതമാണ് " എന്നാണ്...

2.മുല്ലപെരിയാര്‍ അണകെട്ടിനെകാള്‍ ഭീഷണി ഉയര്‍ത്തുന്നത് ഇടുക്കി ഡാം ആണ്... അത് പരിഹരികാതെ മുല്ലപെരിയാര്‍ മാറ്റി പണിയാന്‍ ശ്രമികുന്നത് മറ്റെന്തോ ലക്ഷ്യങ്ങള്‍ക് വേണ്ടിയാണ്..

3.തമിഴ്നാടിനെ പഴയ "999" കരാര്‍ വീണ്ടും പൊടി തട്ടിയെടുത്ത്‌ അപമാനിക്കാന്‍ ശ്രമിക്കുകയാണ് കേരളം ...


                 ഇവരുടെ അഭിപ്രായങ്ങള്‍ എന്തോ ആകട്ടെ.. ഇത് പറയുന്നവര്‍ക്ക്‌ താങ്ങായി അവിടെയുള്ള സിനിമാതാരങ്ങള്‍  അടക്കം പ്രമുഖര്‍  മുന്നോട്ടു വന്നിടുണ്ട്...

മാത്രമല്ല തെളിവുകള്‍ കൂടി ഉള്പെടുതിയാണ് ചില സോഷ്യല്‍ നെറ്റ്വര്‍കുകളില്‍ ഇവര്‍ ഇതൊക്കെ ഉന്നയിച്ചിരിക്കുന്നത്...

അതില്‍ ചിലത് ..


 1800 വര്‍ഷം പഴക്കമുള്ള "KALLANAI DAM" ഇപ്പോഴും തമിഴ്നാട്ടില്‍ ഉപയോഗിക്കുന്നു..വെറും 115 വര്‍ഷം പഴകമുള്ള മുല്ലപെരിയാര്‍ മാറ്റി പുതിയത് പണിയണം എന്നത് അനാവശ്യമാണ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്..









ഒരു രാഷ്ട്രീയ വശം... കേരള രാഷ്ട്രീയത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഒരു പോസ്റ്റ്‌..

 
സുപ്രീം കോടതിയില്‍ നിന്നുള്ള ഒരു തെളിവ്..






ഡാം ഇപ്പോഴും ഉറപ്പുള്ളതാണ് എന്ന് കാണിക്കാനുള്ള ശ്രമം .




ഭൂചലനങ്ങള്‍ ഡാമിനെ അധികം ബാധിച്ചിട്ടില്ലെന്നും അവിടം ഭൂചലനങ്ങള്‍ കുറവാണെന്നും കാണിക്കുന്ന രേഘാ..